Wednesday 7 March 2012

മര്‍ത്ത്യന്‍



കര്‍മ്മപഥങ്ങളില്ലോരത്മാവയെന്നും
കുതന്ത്രങ്ങള്‍ തന്‍ പഴിതുകള്‍ കാട്ടാന്‍
പാരിന്‍ നടുവില്‍ തിരിയുന്നു വ്യര്‍ത്ഥമായ്‌
കാപട്യമാണി വേഷഭൂഷധികള്‍
കര്‍മ്മപഥത്തിലാ കാരുണ്യവേഷം
ആചാരനിഷ്ടക്കായ്‌ കാക്കുന്നുവെന്നും
ഈയൊരു ജന്മത്തില്‍ പെറുവാന്നായി-
യോരുക്കുന്നതാണി വേഷഭൂഷധികള്‍
കര്‍മ്മപഥത്തിലെ ദിവ്യസാരഥീയായ്‌
തെളിക്കുന്നു രൂഡം പ്രതിസന്ധിഘട്ടത്തില്‍
ഈ ജന്മ സുകൃതത്തിലിനിനാം
യോഗ സുഖങ്ങള്‍ക്കായ് നീക്കിവെക്കാനും
കര്‍മ്മപഥത്തിലാ കാപട്യസത്യമായ്‌
പാരിന്‍ നെറുകയില്‍ ചവിട്ടിമെതിച്ചും
കലിയുഗ ഭൂവിലോരവസാന താണ്ഡവം
തമസ്സിലെക്കാനയിക്കുന്നാ ചെയ്തികള്‍
മാനവ മനസ്സിന്‍റെ നിഷ്ട്ടുരചേതന
സംസ്കാര ശൂന്യനായ്‌, അന്ധനാക്കുന്നീ
സന്ധ്യതന്‍ വക്കൊളമെത്തിട്ടുമെന്തേ?
ചിന്തിപ്പാനാവാതെ അലയുന്നീ മര്‍ത്ത്യന്‍.