Friday, 20 January 2012

ഒരു കരയറ്റ് ത് കാത്തിരുന്നു നിന്‍ വരവിന്‍റെ കാലൊച്ച കേള്‍ക്കുവാനായ്‌
അരികത്തിരിപ്പു നിന്‍ ഓര്‍മ്മകളും നിനവുകളോരോന്നു ചികയുപോഴും
ഓര്‍മ്മയില്‍ വന്നെത്തുമാകിനാവുകളും, കാലമായ്‌ ഞാനെന്നും  കാത്തിരുന്നു
കണ്ടു കൊതി തീരാത്ത മനസ്സുമായി എന്നുവരുമെന്നരിയാതെയും
കാത്തിരുന്നു നിന്‍ ഓര്‍മ്മകള്‍ ഓളമായ്‌ വന്നെത്തുമീ തീരത്തണലില്‍ കാത്തിരുന്നു....
പ്രണയം പുഷ്പിച്ച രാവുകളില്‍ മധുരമായ്‌ പങ്കിട്ട നേരങ്ങളില്‍ ......
ഓര്‍മ്മയില്‍ വിരിയുന്ന പുഷ്പമായി എന്‍ സിരയെ ത്രസിപ്പിക്കും സുഗന്ധമായി
അക്കരെ അക്കരെ കാത്തിരുന്നു. മിഴികളില്‍ ഈറനണിയിക്കുമാ
പോയ ദിനങ്ങള്‍ തന്‍ പൊയ് കിനാവായ് മാറുകരയറ്റ്ത്ത്‌ കാത്തിരുന്നു

No comments:

Post a Comment