Tuesday 24 January 2012

കതോര്പ്പ് ‌


കണ്ണനെ കണ്ടു ഞാന്‍ രാധേ നിന്‍

മുകില്‍ വര്‍ണ്ണനെ കണ്ടു രാധേ!

വിരഹിനിയായ്‌ നീ വിഹരിക്കും

വൃന്ദാവനം ഞാന്‍ കണ്ടു നിന്‍റെ—

വൃന്ദാവനം ഞാന്‍ കണ്ടു.

ഒടകുഴുലിന്റെ നാദം ഞാന്‍ കേട്ടു

ആനന്ദചിത്തന്നായ്‌ നിന്നു.... ഞാന്‍-

ആനന്ദചിത്തന്നായ്‌ നിന്നു.......

കള്ളപരിഭവം ചൊല്ലിനില്‍ക്കുന്നൊരു

കണ്ണനെ ഞാനന്നു കണ്ടു നിന്‍റെ

കാര്‍മുകില്‍ വര്‍ണ്ണനെ കണ്ടു.

ഒടകുഴല്‍വിളി കേട്ടാപൈക്കള്‍

ആനന്ദ നൃത്തം വെച്ചു.....

നിന്‍റെ കമനീയ നേത്രന്‍ വന്നു

നിന്‍റെ കമനീയ നേത്രന്‍ വന്നു.......

No comments:

Post a Comment