Tuesday 24 January 2012

അവധിയാഘോഷം


കുഞ്ഞുങ്ങള്‍ക്ക് അവധിയെന്നാല്‍ വളരെ സന്തോഷം നേരം വെളുത്താല്‍ മുതല്‍ കളിതന്നെ.......

എന്നാല്‍ എനിക്കോ ?

മകന്‍ ചോദിച്ചു അച്ഛാ! അച്ഛന് ക്രിസ്തുമസിന് ലീവ് കിട്ടില്ലേ നമുക്ക്‌ 

എവിടെയെങ്കിലും പോകാം അച്ഛാ അവന്‍ മൊഴിഞ്ഞു.....

എനിക്കു ഭയമായി കലണ്ടറില്‍ അടുപ്പിച്ചു വരുന്ന ചുവന്ന അക്ഷരങ്ങളെ എനിക്കു പേടിയാ.....

എനിക്കു മാത്രമല്ല കോടതിയില്‍ പണിയെടുക്കുന്ന ഓരോ ശിപായിക്കും മനസ്സില്‍ ഓര്‍ത്തു.

മകന്റെ ചോദ്യത്തിനുമുന്‍പില്‍ പകച്ചു നിന്നു അവന്‍ തട്ടി വിളിച്ചു 

എന്ത് പറ്റി അച്ഛാ.... ഞെട്ടിയുണര്‍ന്ന്..... ങ്ഹ ഒന്നുമില്ല

കമ്മ്യുറ്റഡ് ലീവ്‌ വെച്ചാലോ മനസ്സില്‍ ഓര്‍ത്തു.

വേണ്ട അതു മറ്റു കൂട്ടുകാര്‍ക്ക്‌ വിഷമം ആവും തന്റെ പണി കൂടി അവര്‍ ചെയ്യേണ്ടിവരും.

എല്ലാവര്ക്കും ലീവ്‌ കിട്ടും പക്ഷെ ശിപായി വര്‍ഗ്ഗത്തിന്‍ ഇത്തരം സന്നര്ഭങ്ങളില്‍ മജിസ്ട്രറ്റ്‌ മാരുടെ വീടിനു കാവല്‍ കിടക്കണം.

അവര്‍ക്ക്‌ കള്ളന്മ്മാരെ പേടിയാ, താന്‍ ശിഷിച്ച പ്രതികള്‍ തന്നെ തങ്ങളുടെ സമ്പാദ്യങ്ങള്‍ അടിച്ചുകൊണ്ടുപോയാലോ അവര്‍ക്കും ഭയമാ........

നല്ല ദിവസങ്ങള്‍ അവര്‍ അവരുടെ മക്കളോടോത്ത് ആഘോഷിക്കുമ്പോള്‍ പാവം ഞങ്ങളുടെ കാര്യം ആരു നോക്കാന്‍ അ- നീതിപാലകര്‍ മനസ്സില്‍ ഓര്‍ത്തു.

ക്രിസ്തുമസ് ന്യൂഇയര്‍ സമയത്ത് രാത്രി പാറാവ് നോക്കിയാല്‍ മാത്രം 

പോര അവരുടെ ഗാര്‍ഡന്‍ പച്ചപിടിപ്പിക്കണം....വെള്ളം നനയ്ക്കണം 

എന്തെല്ലാം പണികള്‍ എന്തിനാ ഇവരൊക്കെ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് 

അല്‍പ സമാധാനവും സുഖവും അവിടെനിന്നു തന്നെ ചെയ്‌താല്‍ 

അവര്‍ക്ക് ലഭിക്കില്ലേ അറിയാതെ മനസ്സില്‍ ഓര്‍ത്തു.

ഇതൊക്കെ പോട്ടെ അവസാനം അല്പം വിശ്രമിക്കാമേന്നുവേച് റൂമില്‍ 

കയറിയാല്‍ ഒരു ടെസ്റ്റ്‌ ലാംപ് മാത്രം ഉള്ള മുറി.

മുറി മുഴുവന്‍ പരിശോധിച്ചു ട്യൂബ് ലൈറ്റ് അഴിച്ചു വെച്ചിരിക്കുന്നു   

പകരം ടെസ്റ്റ്‌ ലാംപ് മാത്രം ഫാന്‍ ഇല്ല എല്ലാം അഴിച്ചു മാറ്റി 

വെച്ചിരിക്കുന്നു. കണ്ണില്‍ ചോരയില്ലാത്ത്‌ വര്‍ഗം മനസ്സില്‍ ചിന്തകള്‍ 

വട്ടം കറക്കി.
  
രാത്രി കാലങ്ങള്‍ കഴിച്ചുകൂട്ടി പതിയെ വിട്ടില്‍ ചെല്ലാന്‍ നേര്‍ത്ത് 

(വനിത മജിസ്ട്രറ്റ്‌ന്‍റെ) ഭര്‍ത്താവ് ജോലിനോക്കുന്ന ആള്‍ പുറത്തേക്ക് 

വരും നീണ്ട ലിസ്റ്റ് തരുംഅതെല്ലാം വാങ്ങി  അവരുടെ വിട്ടില്‍ 

എത്തിക്കണം മടങ്ങാം എന്ന് കരുതി നടക്കുമ്പോള്‍ പുറകെ നിന്നും 

വീണ്ടും വിളി

അതെ പിള്ളാരെ വണ്ടി കയറ്റി വിടണം.....

മനസ്സില്‍ ഓര്‍ത്തു ഇതിനാണോ പി.എസ്.സി. പരീക്ഷ എഴുതി മുകളിലെ 

റാങ്കില്‍ എത്തിയത്‌.ഒരുദിവസം മജിസ്ട്രറ്റ്‌ ഇന്ടെ ചേംബറില്‍ ഒരു 

അദ്ദേഹത്തിടെ സുഹൃത്ത് അകത്തേക്ക്‌ പ്രവേശിച്ചു കുശല 

വര്‍ത്തമാനങ്ങള്‍കിടയില്‍ മക്കള്‍...........

മജിസ്ട്രറ്റ്‌ ശിപയിയെ നോക്കി പറയു ബഷീറേ..........

മൂന്ന്‍ ബഷീര്‍ തുടര്‍ന്നു..........

സുഹൃത്ത് എത്രയിലാ പഠിക്കുന്നത്‌.........

മജിസ്ട്രറ്റ്‌ ബഷീറിനെ നോക്കി

ഒരാള്‍ മൂന്നില്‍ ............. ബഷീര്‍ കാര്യം പറഞ്ഞ് അവസാനിപ്പിച്ചു

പാവം ബഷീര്‍ ചിന്തിച്ചു ഈ മജിട്രറ്റിന്‍ ഇതൊന്നും അറിയില്ലേ....

ഓഫീസില്‍ ഈ വിഷയം ചര്‍ച്ചയില്‍ വരുകയുണ്ടായി....
 
വേലായുധന്‍ സാര്‍ രാത്രിയിലെ കാര്യങ്ങളും ബഷീറിനോട് 

ചോദിക്കുമോ 

ആവോ അദ്ദേഹത്തിന്‍ ആശങ്കയായി. നര്‍മ്മ രസങ്ങളോടെയുള്ള 

ചിരിയുമായ്‌ ടൈപ്പ്റൈറ്ററില്‍ കൈവച്ചു.

കട കട ശബ്ദം തുടങ്ങി പെട്ടെന്ന്‍ ഞാന്‍ ഞെട്ടി എഴുന്നേറ്റു ഒരു 

ദിവാസ്വപ്നം അങ്ങിനെ അവസാനിപ്പിച്ചു

No comments:

Post a Comment